മികച്ച സംരംഭകനുള്ള ജേസിഐ തൃപ്രയാറിന്റെ കമൽ പത്ര പുരസ്കാരം ഗോൾഡ് മേറ്റ് ഫിനാൻഷ്യൽ സർവീസസ് എം ഡി. ഹരി. പി കെ ക്ക്.

തൃപ്രയാർ: രാജ്യത്തെ ഏറ്റവും മികച്ച യുവ സംരംഭകർക്കും ബിസിനസ്സ്കാർക്കും നൽകി വരുന്ന ജേ സി ഐ കമൽ പത്ര അവാർഡിനായി ജേ സി ഐ തൃപ്രയാർ ഗോൾഡ് മേറ്റ് ഫിനാൻഷ്യൽ സർവീസസ് എം ഡി. ഹരി. പി കെയെ തെരഞ്ഞെടുത്തു.
ഒൻപത് വർഷങ്ങൾക്ക് മുൻപ് ഒരു ബ്രാഞ്ചും ഒരു ജീവനക്കാരനുമായി നാഷണലൈസ്ഡ് ബാങ്കുകളുടെയും പ്രൈവറ്റ് സെക്ടർ ബാങ്കുകളുടെയും എൻ ബി എഫ് സികളുടെയും വിവിധ വായ്പകൾ ആവശ്യക്കാർക്ക് ലഭ്യമാക്കുന്ന സ്ഥാപനമായി ആരംഭിച്ച ഗോൾഡ് മേറ്റ് ഫിനാൻഷ്യൽ സർവീസസിന് ഇപ്പോൾ കേരളത്തിന്റെ എല്ലാ പ്രമുഖ നഗരങ്ങളിലും ബ്രാഞ്ചുകളും നിരവധി ജീവനക്കാരുമായി നാടിന്റെ ധനകാര്യ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.
വേണാട് ഫിനാൻസ് ഗ്രൂപ്പ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ആയും നാട്ടിക അൻപ് ചാരിറ്റബിൾ സോസൈറ്റിയുടെ ചെയർമാൻ ആയും ബി എൻ ഐ തൃശൂർ ലുമിനറീസിന്റെ ഇഎംപാക്ട് ചെയർപേഴ്സൺ ആയും തൃപ്രയാർ കോസ്റ്റൽ റീജൻസി ക്ലബ്ബിന്റെ അംഗമായും പ്രവർത്തിക്കുന്ന ഹരി പി കെ വലപ്പാട് സ്വദേശിയാണ്. മുൻ കാനറാ ബാങ്ക് ഉദ്യോഗസ്ഥനായ കനകാംമ്പരനും ഉഷയും മാതാപിതാക്കളും മണപ്പുറത്തെ ഉദ്യോഗസ്ഥയായ അഞ്ജലി ഭാര്യയുമാണ്.
ജേ സി ഐ മുൻ അന്താരാഷ്ട്ര പ്രസിഡന്റ് ഷൈൻ ഭാസ്കരൻ ജേ സി ഐ തൃയാറിന്റെ കുടുംബ സംഗമത്തിൽ വെച്ച് ഹരിക്ക് കമൽ പത്ര പുരസ്കാരം സമ്മാനിച്ചു. ജേ സി ഐ തൃപ്രയാർ പ്രസിഡന്റ് കൃഷ്ണ ടി എസ്, 2024 ദേശീയ പ്രസിഡന്റ് അഡ്വ. രെഖേഷ് ശർമ്മ, ജേ സി ഐ തൃപ്രയാറിന്റെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.