ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ജി എം എൽ പി നോർത്ത് സ്കൂൾ നവീകരണവും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണ വിതരണവും ഉദ്ഘാടനം ചെയ്തു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ജി എം എൽ പി നോർത്ത് സ്കൂൾ നവീകരണവും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണ വിതരണവും ഉദ്ഘാടനം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂന്നുലക്ഷം രൂപ വിനിയോഗിച്ച് സ്കൂളിലേക്ക് ആവശ്യമായ ട്രെസ്സ് വർക്ക്, ഹാൻഡ് വാഷിംഗ് ഏരിയ, ഇന്റർലോക്ക്, മതിൽ പൂർത്തീകരണം തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണവും ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, ബി ആർ സി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ചിത്രകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബി.ആർസി ട്രെയിനേഴ്സ് ആയ അനീഷ ടീച്ചർ, പ്രീത ടീച്ചർ, തൊഴിലുറപ്പ് A E മുരളീ കൃഷ്ണ, തൊഴിലുറപ്പ് ജീവനക്കാരായ ധനീഷ, ഷൈബ, പിടിഎ പ്രസിഡണ്ട് സലീം, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ജി എം എൽ പി നോർത്ത് സ്കൂൾ പ്രധാനാദ്ധ്യാപിക ജീജ ടീച്ചർ ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close