മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഷൈൻ ടി ഭാസ്കരനെ കോൺഗ്രസ് ആദരിച്ചു.

തൃപ്രയാർ – സംസ്ഥാന മത്സ്യ ബന്ധന ഫിഷറീസ് തുറമുഖ വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ജെ.സി.ഐ മുൻ അന്തർദേശീയ പ്രസിഡന്റുമായ ഷൈൻ ടി ഭാസ്ക്കരനെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി ആദരിച്ചു. എ ഐ സി സി അംഗവും മുൻ എം എൽ എ യുമായ അനിൽ അക്കര ഷൈൻ ടി ഭാസ്ക്കരിന്റെ വീട്ടിൽ എത്തി പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചത്. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു ,ഡിസിസി സെക്രട്ടറി അനിൽ പുളിക്കൽ ,വി ആർ വിജയൻ, പി വിനു ,എ എൻ സിദ്ധപ്രസാദ് ,സി ജി അജിത് കുമാർ ,വി ഡി സന്ദീപ്, ജീജ ശിവൻ ,സി എസ് മണികണ്ഠൻ ,പി സി മണികണ്ഠൻ ,പി സി ജയപാലൻ ,രഹന ബിനീഷ് ,ജയ സത്യൻ എ കെ വാസൻ ,മധു അന്തിക്കാട്ട്,മുഹമദാലി കണിയാർക്കോട് ,റാനിഷ് കെ രാമൻ ,എം ബി വൈഭവ് , കെ കെ കൃഷ്ണകുമാർ, എം വി ജയരാജൻ ,ജയരാമൻ അന്ടെഴത്ത് ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ,കൊടുങ്ങല്ലൂർ പുല്ലൂറ്റ് 22ഏക്കർ സ്ഥലത്താണ് ചെമ്മീൻ കൃഷി ചെയ്തു വരുന്നത്