തൃപ്രയാർ നാടകവിരുന്നിന്റെ പ്രവേശന പാസ് വിതരണം ആരംഭിച്ചു.

തൃപ്രയാർ: സെപ്റ്റംബർ 21 മുതൽ ഒക്ടോബർ രണ്ടു വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന തൃപ്രയാർ നാടകവിരുന്നിന്റെ പ്രവേശന പാസ് വിതരണം ആരംഭിച്ചു. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.ജി. ശ്രീവത്സൻ നാടക ആസ്വാദകനായ പി. എസ്. സുരേഷ് അന്തിക്കാടിന് പ്രവേശന പാസ് നൽകിയാണ് പാസ് വിതരണം ആരംഭിച്ചത്. തൃപ്രയാർ ജംഗ്ഷനിലെ നാസ് കോംപ്ലക്സിലുള്ള നാടകവിരുന്ന് സംഘാടക സമിതി ഓഫീസിൽ നിന്നും കാണികൾക്ക് പ്രവേശന പാസ് വാങ്ങാവുന്നതാണ് .21നു കൊല്ലം അനശ്വരയുടെ ‘ആകാശത്തൊരു കടൽ”, 22 ന് അമ്പലപ്പുഴ സാരഥിയുടെ ‘നവജാതശിശു വയസ്സ് 84’ ,23 ന് കായംകുളം പീപ്പിൾസിന്റെ ‘അങ്ങാടി കുരുവികൾ’, 24 ന് പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ ‘ഗാന്ധി,’ 25 ന് കാഞ്ഞിരപ്പിള്ളി അമലയുടെ “ഒറ്റ’, 26 ന് വള്ളുവനാട് നാദത്തിന്റെ ‘കാഴ്ചബംഗ്ലാവ്’,27 ന് തിരുവനന്തപുരം അമ്മ തിയറ്റർ പീപ്പിൾസിന്റെ ‘ഭഗത് സിംഗ് പുലിമട പി .ഓ കൊല്ലം, 28 ന് ഡ്രീം കേരളയുടെ ‘അകത്തേക്ക് തുറന്നിട്ട വാതിൽ’, 29 ന് തിരുവനന്തപുരം സൗപർണികയുടെ ‘ താഴ് വാരം’, 30 ന് വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊ രാൾ’ ഒക്ടോബർ ഒന്നിന് കോഴിക്കോട് സങ്കീർത്തനയുടെ “കാലം പറക്ക്ണ്’, 2 ന് തിരുവനന്തപുരം സംഘകേളിയുടെ “ലക്ഷ്മണരേഖ” എന്നീ നാടകങ്ങളാണ് ഇത്തവണ നാടകവിരുന്നിൽ അരങ്ങേറുക