ഗ്രാമ വാർത്ത.
തൃപ്രയാർ നാടകവിരുന്ന് സമാപന സമ്മേളനം നടൻ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു* . സംഘാടക സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ചു. കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.ജി ശ്രീവത്സൻ നാട്ടിക മ ർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് ഇയ്യാനി , തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കെ. നായർ, തൃപ്രയാർ പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, രാജൻ ചെമ്പാറ, സംഘാടക സമിതി കൺ വീനർ കെ.വി. രാമകൃഷ്ണൻ , ബിജു കുയിലം പറമ്പിൽ എന്നിവർ സംസാരിച്ചു. നടൻ വിജയരാഘവനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചെട്ടി നാട് മെഡിക്കൽ കോളേജിൽ നിന്നും ഡെർമിറ്റോളജി എംഡി പാസായ ഡോ: പൂജ തഷ് ണാത്തിന് നടൻ വിജയരാഘവൻ ഉപഹാരം സമ്മാനിച്ചു.




