വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

2025 നവംബർ 3,4,5,6 വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് . ബിന്ദു സുരേഷ് സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എങ്ങണ്ടിയൂർ സ്കൂളിൽ ഉദ്ഘാടനം ചെയ്തു.വലപ്പാട് ഉപജില്ല ഓഫീസർ കെ.വി.അമ്പിളി അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാദർ സജു വടക്കേത്തല അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് മെംബർ കെ.ബി സുരേഷ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുശീല സോമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സതീഷ് പനയ്ക്കൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗീതു കണ്ണൻ, പഞ്ചായത്ത് മെമ്പർമാരായ ഉഷ പുരുഷോത്തമൻ ,ഉഷ സുകുമാരൻ, ബാബു ചെമ്പൻ, ശിവദാസ് കെ.ആർ, കെ.എസ് ഹർഷ വർധൻ, സുമയ്യ സിദ്ദിഖ്, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് രാധാകൃഷ്ണൻ പുളിഞ്ചോട്, വാടാനാപ്പിള്ളി എസ്.ഐ സി.യു.മുഹമ്മദ് റാഫി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വലപ്പാട് ഉപജില്ല വികസന സമിതി അംഗങ്ങളായ എ.എജാഫർ,
സി.കെ ബിജോയ്,
എം.എ സാദ്ദിഖ്,
ടി.വി വിനോദ്, സെൻ്റ് തോമസ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ
ബെസ്സി സി.സി, വിവിധ സബ് കമ്മറ്റി കൺവീനർമാർ എന്നിവർ സംസാരിച്ചു. ഉപജില്ല കലോത്സവം ജോയിൻ്റ് കൺവീനറും സെൻ്റ് തോമസ് എച്ച്എസ് എച്ച്.എം സോജൻ പി.കെ നന്ദിയും പറഞ്ഞു. വിവിധ സബ് കമ്മിറ്റികളുടെ മീറ്റിംഗും ഉണ്ടായിരുന്നു



