ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

വലപ്പാട് ഉപജില്ല കായിക മേളയിൽ കായിക അധ്യാപകരുടെ പ്രതിഷേധം

വലപ്പാട് ഉപജില്ല കായിക മേളയിൽ കായിക അധ്യാപകരുടെ പ്രതിഷേധം

മുഴുവൻ വിദ്യാലയങ്ങളിലും കായികധ്യാപകരെ നിയമിക്കുക.
Lp,Up, Hs,Hss വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയ മാനദണ്ഡങ്ങൾ
കാലോചിതമായി പരിഷ്കരിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഉപജില്ലയിലെ കായിക അധ്യാപകർ പ്രതിഷേധിച്ചു.
MLA ശ്രീ സി സി മുകുന്ദന് നിവേദനം നൽകുകയും , പ്രതിഷേധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചും, നടന്ന പ്രതിഷേധത്തിൽ വലപ്പാട് ഉപജില്ലയിലെ കായിക അധ്യാപകരായ ബിജു,പ്രശാന്ത് , ബിന്ദു, സിജിൽ, സുജ,മെറിൻ, ബബിൽനാഥ് , സുഹൈൽ, ധീരജ്, അലിൻ,അജിത്, ഹനീഫ എന്നിവർ പങ്കെടുത്തു
വലപ്പാട് ഉപജില്ലയിൽ 115 വിദ്യാലയങ്ങൾ ഉള്ളതിൽ കേവലം 13 കായിക അധ്യാപകർ മാത്രമാണുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close