തളിക്കുളം ഗ്രാമപഞ്ചായത്ത്.വികസന സദസ്സ് സംഘടിപ്പിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ 5 വർഷത്തെ വികസന നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിനുമായി വികസന സദസ്സ് സംഘടിപ്പിച്ചു. നാട്ടിക നിയോജകമണ്ഡലം എം എൽ എ ശ്രീ. സി. സി മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെയും തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും 2020 മുതൽ 2025 വരെയുള്ള കാലയളവിൽ നടപ്പിലാക്കിയ വിവിധ മേഖലകളിലെ വികസന നേട്ടങ്ങളാണ് വികസന സദസ്സിൽ അവതരിപ്പിച്ചത്. തുടർന്ന് ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗനവാടി അധ്യാപകർ, അംഗൻവാടി ഹെൽപ്പർമാർ, പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള ആയുഷ് കേരള പുരസ്കാരത്തിന് അർഹനായ തളിക്കുളം ഗ്രാമപഞ്ചായത്ത് ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ. വി. സിയെ പ്രത്യേകം ആദരിച്ചു. വികസന സദസ്സിന്റെ ഭാഗമായി കുട്ടികളുടെ ചിത്രരചന മത്സരം നടത്തി. വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി. സദസ്സിൽ K സ്മാർട്ട് ക്ലിനിക്ക്, ഹരിത കർമ്മ സേന സ്റ്റാൾ, ജോബ് ഫെയർ രജിസ്ട്രേഷൻ സ്റ്റാൾ എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ കേരള സർക്കാരിന്റെ വികസന നേട്ടങ്ങൾ വികസന സദസ്സ് റിസോഴ്സ് പേഴ്സൺ കെ സി സാബിറ അവതരിപ്പിച്ചു. തളിക്കുളം പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി വി ഷാബു അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ചടങ്ങിൽ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, കെ കെ സൈനുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ രാഷ്ട്രീയ പ്രവർത്തകർ, പൊതുപ്രവർത്തകർ, നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ നന്ദി പറഞ്ഞു.



