വിദ്യാഭ്യാസം

തളിക്കുളം പഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം അങ്കണവാടികളിലേക്ക് എ സി വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അങ്കണവാടികളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ എല്ലാ അംഗനവാടികളിലും എസി സംവിധാനം ഏർപ്പെടുത്തിയത്. നാളെയുടെ തലമുറയായ കുരുന്നുകൾക്ക് ആനന്ദകരമായ രീതിയിൽ കളിച്ചു പഠിക്കുന്നതിന് സൗകര്യമൊരുക്കി കൊടുക്കുകയും, വിശ്രമ വേളകൾ ആനന്ദകരമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 9 അങ്കണവാടികളിൽ എ സി സ്ഥാപിച്ചിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ നാല് ലക്ഷത്തി നാല്പതിനായിരം രൂപയും (4,40000/-), തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും (100000/-) ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തളിക്കുളം പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി. കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജി സി കെ, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ അംഗനവാടി അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ് കെ എസ് ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close