സംസ്കൃതി സാംസ്ക്കാരിക നിലയം. നാട്ടിക MLA. C.C.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വലപ്പാട് ഗ്രാമ പഞ്ചായത്ത് 20-ാം വാർഡിൽ SC ഫണ്ട് 20 ലക്ഷത്തി 50000 രൂപ ചിലവഴിച്ചു കൊണ്ട് പണിതീർത്ത സംസ്കൃതി സാംസ്ക്കാരിക നിലയം നാട്ടിക MLA CCമുകുന്ദൻ ഉദ്ഘാടനം ചെയ്തു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.എം അഹമ്മദ് വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക്, തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ. നിമിഷ അജീഷ്, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആർ ജിത്ത്, ബ്ലോക്ക് മെമ്പർമാരായ കെ.ബി സുധ, ജുബിപ്രദീപ്, വസന്ത ദേവലാൽ, വലപ്പാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പ്രില്ല സൂധി, ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ വൈശാഖ് വേണുഗോപാൽ, അനിത കാർത്തികേയൻ, ഇ.പി അജഘോഷ്, ബി.കെ മണിലാൽ, കെ.കെ പ്രഹർഷൻ, വിവിയ രാഷ്ട്രീയ കക്ഷി നേതാക്കളായ സഖാവ് രാജീഷ ശിവജി, രാജൻ പട്ടാട്ട്, മോഹൻദാസ്,
ബ്ലോക്ക് പ്ലാൻ സെക്ഷൻ ദിവ്യ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മറക്കാൻ പോകുന്ന ഗാന്ധിയുടെ കൈ കൊണ്ട് വരച്ച ചിത്രം ആർട്ടിന് ആർട്ടിസ്റ്റ് അഭിനവ് ശ്രേയസ് CC മുകുന്ദൻ പി.എംഅഹമ്മദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി



