നാട്ടിക പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജൂബിലി മന്ദിരം ഓപ്പൺ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.

തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജൂബിലി മന്ദിരം ഓപ്പൺ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. നാട്ടിക പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾക്ക് ഒരു പൊതു ഇടം എന്ന സ്വപ്നം ഇതോടെ യാഥാർത്ഥ്യമായി. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തിയാക്കിയ മന്ദിരം സി സി മുകുന്ദൻ എം എൽ എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉപഹാര സമർപ്പണം നടത്തി. സിനി സീരിയൽ ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ കെ സന്തോഷ്, ശ്രീദേവി മാധവൻ, ബിന്ദു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജെ ഹേമചന്ദ്രൻ, വാർഡ് മെമ്പർ മാർ തുടങ്ങിയവർ സംസാരിച്ചു



