തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശ, കസേര വിതരണം നടത്തി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശ, കസേര വിതരണം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 100000 ( ഒരു ലക്ഷം) രൂപ വിനിയോഗിച്ച് 13 വിദ്യാർത്ഥികൾക്കാണ് മേശ, കസേര നൽകിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫിഷറീസ് ഓഫീസർ സുജിത്ത്, സാഗർ മിത്ര വി ബി പ്രബിത എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.



