ഗ്രാമ വാർത്ത.

പ്രതീകാത്മക സമ്മാനദാനച്ചടങ്ങ് സംഘടിപ്പിച്ചു.

നാട്ടിക പഞ്ചായത്ത് കേരളോത്സവത്തിൽ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവരെ പിൻവാതിലിലൂടെ മത്സരങ്ങൾക്ക് പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് നാട്ടിക വിൻഷുവർ ക്ലബ്ബ് പഞ്ചായത്ത് കേരളോത്സവം ബഹിഷ്കരിച്ചിരുന്നു.
അതിന് ശേഷം പഞ്ചായത്ത് അധികൃതർ മത്സരങ്ങൾ നടത്തിയെങ്കിലും ഇതുവരെ വിജയികൾക്ക് സമ്മാന വിതരണം നടത്തിയില്ല.
ഇതിൽ പ്രതിഷേധിച്ചു കൊണ്ട് നാട്ടിക വിൻഷുവർ ക്ലബ് പ്രതീകാത്മക സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു.
നാട്ടിക പഞ്ചായത്ത് കേരളോത്സവത്തിലെ മത്സരങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ വിൻഷുവർ ക്ലബ്ബാംഗങ്ങൾക്കും ഷീൽഡുകൾ സമ്മാനിച്ചു.ക്ലബ്‌ രക്ഷാധികാരി ആനന്ദൻ എം.എസ് അധ്യക്ഷത വഹിച്ച
പ്രതീകാത്മക സമ്മാനദാനച്ചടങ്ങ് ക്ലബ്‌ പ്രസിഡന്റ്‌ ബിജു കുയിലമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.സനിൽ സി. എസ്, നിഖിൽ ടി എസ്,സതീശൻ എൻ. ആർ,രവി കെ.വി, രാനീഷ് കെ രാമൻ,ഉണ്ണി കെ വി, കിരൺ കെ കെ, ആഷിക് എം. എ, മനോജ്‌ കെ എം,കൃതീഷ് കെ കെ, ശാലിനി ഉണ്ണി എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close