ഗ്രാമ വാർത്ത.

തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം. നാട്ടിക എം എൽ എ ശ്രീ സി സി മുകുന്ദൻ നിർവഹിച്ചു

തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം. നാട്ടിക എം എൽ എ ശ്രീ സി സി മുകുന്ദൻ നിർവഹിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ 500 പേർക്ക് തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 5 കോടി രൂപ ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ള വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം. നാട്ടിക എം എൽ എ ശ്രീ സി സി മുകുന്ദൻ നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . പി എം അഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മാരായ ശ്രീമതി ബിന്ദു സുരേഷ്, ശാന്തി ഭാസി, സജിത പി ഐ, ഷിനിത ആഷിക് എന്നിവർ മുഖ്യതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ . നിമിഷ അജീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ മാരായ ജൂബി പ്രദീപ്‌, കല ടീച്ചർ, സുധ കെ ബി, മല്ലിക ദേവൻ വസന്ത ദേവലാൽ,ലിന്റ സുഭാഷ് ചന്ദ്രൻ, ബിജോഷ് ആനന്ദൻ,കെ ബി സുരേഷ്, ഇബ്രാഹിം പടുവിങ്ങൽ, ഷൈൻ സി ആർ,എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത്‌ നിർവഹണ ഉദ്യോഗസ്ഥർ, ഘടകസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രവർത്തകർ, മാധ്യമപ്രവർത്തകർ അംഗനവാടിവർക്കർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ റെജികുമാർ വി എസ് നന്ദി അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close