ഗ്രാമ വാർത്ത.

മടക്കയാത്രാ ചികിത്സാ സഹായം കൈമാറി

മടക്കയാത്രാ ചികിത്സാ സഹായം കൈമാറി

വാടാനപ്പള്ളി : തൃത്തല്ലൂർ സെൻ്ററിലെ ഓട്ടോ റിക്ഷാ ഡ്രൈവർ ജാബിർ തൻ്റെ ഓട്ടോ റിക്ഷയിലെ രണ്ടര മാസത്തെ മടക്കയാത്രയിലൂടെ കിട്ടിയ വരുമാനം മഞ്ജുവിന്റെ ചികിൽസ സഹായ നിധിയിലേക്ക് കൈമാറി
തൃശൂർ ജില്ലയിലെ
വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ എ കെ.ജി കോളനിയിൽ താമസിക്കുന്ന. മൽസ്യ തൊഴിലാളിയായ
മേപ്പറമ്പിൽ കുഞ്ഞിമോന്റെ മകളുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ തുടർ ചികിൽസ സഹായ നിധിയിലേക്ക് കൈമാറി പിതാവ് കുഞ്ഞിമോൻ ആണ് മകൾ മഞ്ജുവിന് കിഡ്നി നൽകുന്നത്.
ചികിത്സക്ക് വേണ്ടി ഭീമമായ തുകആവശ്യമാണ് ഇതിലേക്കാണ് ജാബിർ
മടക്കയാത്ര സഹായം നൽകിയത്. വാടാനപ്പള്ളി സെന്ററിൽ നടന്ന മഞ്ജു തുടർ ചികിൽസ ധനസമാഹരണത്തിന്റെ ഭാഗമായി നടന്ന ശാനമേളയുടെ വേദിയിൽ തുക കൈമാറിയത്.
മുത്തു പട്ടുറുമാൽ , ഷാഹിർ വാടാനപ്പള്ളി റിസ്ക് ഹംസ വാടാനപ്പള്ളി മുഹമ്മദ് അരവശ്ശേരി, സാബിർ വാടാനപ്പള്ളി, പ്രതാപൻ വാലത്ത്, സുമ സന്തോഷ് വടക്കൂട്ട്,
എന്നിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close