പൊലീസ് ഫിസിക്കൽ ടെസ്റ്റിനുള്ള തയ്യാറെടുപ്പിനുള്ള പരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു.

തളിക്കുളം: പൊലീസ് ഫിസിക്കൽ ടെസ്റ്റിനുള്ള തയ്യാറെടുപ്പിനുള്ള പരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് മുറ്റിച്ചൂർ റോഡിന് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കുരുട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. തളിക്കുളം ഗവ:ഹൈസ്കൂൾ മൈതാനത്ത് വെച്ച് തിങ്കളാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ കഴിഞ്ഞതോടെ ഫിസിക്കൽ ടെസ്റ്റിനായി ഓട്ട പരിശീലനത്തിനായി രാവിലെ പിതാവ് സുരേഷാണ് തൻ്റെ ഓട്ടോയിൽ ആദിത്യയെ മൈതാനത്ത് കൊണ്ടുവന്ന് വിട്ടത്. കൂട്ടുകാരികൾക്കൊപ്പം ഓടി വന്ന ശേഷം മൈതാനത്തു വെച്ച് കുമ്പിട്ടതോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാതാവ്: കവിത.
സഹോദരി : അപർണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും



