ഗ്രാമ വാർത്ത.

അഴിമതി ഭരണം നാട്ടികക്കാർ വെച്ച് പൊറുപ്പിക്കില്ല -യു ഡി എഫ്

അഴിമതി ഭരണം നാട്ടികക്കാർ വെച്ച് പൊറുപ്പിക്കില്ല -യു ഡി എഫ്

തൃപ്രയാർ – നാട്ടിക ഗ്രാമപഞ്ചായത്തിൽ സിപിഎം ബിജെപി അവിശുദ്ധ കൂട്ടു കെട്ടിൽ നടക്കുന്ന അഴിമതി ഭരണം നാട്ടികക്കാർ വെച്ച് പൊറുപ്പിക്കുകയില്ലെന്ന് അഡ്വ സുനിൽ ലാലൂർ പറഞ്ഞു, നാട് നശിച്ച അഞ്ചു വർഷമാണ് നാട്ടികയിൽ സിപിഎം ബിജെപി ഭരണത്തിൽ ഉണ്ടായത് ,നാട്ടിക പ്രധീക്ഷിച്ച ഒരു വികസന പ്രവർത്തനവും ഈ അഞ്ചു വർഷത്തിനുള്ളിൽ കാണാൻ കഴിഞ്ഞില്ല ,ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിൽ ഒരു പരിപാടിയും മുന്നോട്ട് വെക്കാൻ സാധിച്ചില്ല ,ഈ ഭരണം ദുരിതം മാത്രം സമ്മാനിച്ച ബിജെപി സിപിഎം ഭരണത്തെ ചവിട്ടി പുറത്താക്കാൻ നാട്ടികക്കാർ കാത്തിരിക്കുകയാണെന്ന് സുനിൽ ലാലൂർ കൂട്ടിച്ചേർത്തു ,നാട്ടിക പഞ്ചായത്ത്‌ യു ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അഡ്വ സുനിൽ ലാലൂർ ,ജാഥ ക്യാപ്റ്റൻ യു ഡി എഫ് നാട്ടിക പഞ്ചായത്ത്‌ കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു ,ജാഥ വൈസ് ക്യാപ്റ്റൻ കെ എ കബീർ സ്വാഗതം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി ,ഡിസിസി സെക്രട്ടറി വി ആർ വിജയൻ ,മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ എ ഷൗക്കത്തലി ,ജാഥ മാനേജർ എ എൻ സിദ്ധപ്രസാദ് ,ടി വി ഷൈൻ ,വി ഡി സന്ദീപ് ,സി കെ ഷാജി ,പി വിനു ,പി എച് മുഹമ്മദ്‌ ,എന്നിവർ സംസാരിച്ചു ,സി എസ് മണികണ്ഠൻ ,പി സി മണികണ്ഠൻ ,ചക്രപാണി പുളിക്കൽ, എ വി ബാബു ,ബിന്ദു പ്രദീപ്‌ ,സുബില പ്രസാദ് ,രമ്യ അനിൽ കുമാർ ,നിഷ ഉണ്ണികൃഷ്ണൻ ,സിന്ധു സിദ്ധപ്രസാദ് ,ഷോല മഹേഷ്‌ ,സീന ഉണ്ണി ,കെ എ ഇബ്രാഹിം ,സി എ ഇബ്രാഹിം ,കെ കെ സിദ്ദിഖ് ,തുടങ്ങിയവർ നേതൃത്വം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close