പഴുവിൽ ഫൊറോന ദൈവാലയത്തിൽ സകല മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു

പഴുവിൽ ഫൊറോന ദൈവാലയത്തിൽ സകല മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു
നവംബർ മാസം മരിച്ച വിശ്വാസികളുടെ അനുസ്മരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സെന്റ് ആന്റണീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ നവംബർ 1 ശനിയാഴ്ച്ച രാവിലെ 6:30ന് വിശുദ്ധ കുർബ്ബാനയും, തുടർന്ന് വലിയ ഒപ്പീസും നടത്തി.
തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ മുഖ്യ കാർമികത്വവും, അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികത്വവും വഹിച്ചു.
കെ.സി.വൈ.എം. സംഘടനകളുടെ നേതൃത്വത്തിൽ സെമിത്തേരി മുഴുവനായും അലങ്കരിച്ചിരുന്നു. രാവിലെ 6:30ന്റെ വിശുദ്ധ കുർബ്ബാനക്ക് ശേഷം ഇടവകാംഗങ്ങൾ തങ്ങളുടെ ഉറ്റവരുടെ കുഴിമാടങ്ങളിൽ പുഷ്പങ്ങൾ വച്ച് അലങ്കരിച്ചു.
പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ മാത്യു ഇരിമ്പൻ, സുനിൽ കുറ്റിക്കാടൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



