ആരോഗ്യംഗ്രാമ വാർത്ത.

തളിക്കുളം ലയൺസ് ക്ലബ്ബിന്റെ മെഗാ മെഡിക്കൽ ക്യാമ്പിന് മികച്ച ജനപിന്തുണ

തളിക്കുളം ലയൺസ് ക്ലബ്ബിന്റെ മെഗാ മെഡിക്കൽ ക്യാമ്പിന് മികച്ച ജനപിന്തുണ

തളിക്കുളം ലയൺസ് ക്ലബ് ഇന്ന് (ഞായർ) GVHSS തളിക്കുളം ഹൈസ്കൂളിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് വലിയ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു. തളിക്കുളം പഞ്ചായത്ത് പരിധിയിലെയും സമീപ തീരദേശ പ്രദേശങ്ങളിലെയും നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

മെഗാ മെഡിക്കൽ ക്യാമ്പ് 2nd Vice District Governor ലയൺ PMJF അഷറഫ് KM ഉദ്ഘാടനം ചെയ്തു. നിരവധി ലയൺ നേതാക്കളും ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
ക്യാമ്പിൽ ഏകദേശം 200 പേർക്ക് ഡയബിറ്റീസ്, രക്തസമ്മർദ്ദം, നേത്രപരിശോധന, ജനറൽ മെഡിസിൻ, യൂറിക് ആസിഡ്, തൈറോയ്ഡ് പരിശോധനകൾ, കൂടാതെ ആയുർവേദ പരിശോധനയും ഔഷധങ്ങളും ഉൾപ്പടെ സൗജന്യ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കി.

പീഡിയാട്രീഷ്യനും ഫീനിക്‌സ് മെഡിസിറ്റി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചേറ്റുവ ഡയറക്ടറുമായ ലയൺ ഡോ. EK രാമചന്ദ്രൻ, കൂടാതെ PMJF ലയൺ ബിജു പൊറത്തൂർ, ഡിസ്ട്രിക്ട് കോർഡിനേറ്റർ (Vision & CQI) എന്നിവർ ആശംസപ്രസംഗം നടത്തി.

ക്യാമ്പിന് ഫീനിക്‌സ് മെഡിസിറ്റി, ചേറ്റുവ, കൊച്ചിൻ ഐ ഫൗണ്ടേഷൻ, പാടത്തിപ്പറമ്പിൽ പാരമ്പര്യ പഞ്ചകർമ്മ ചികിൽസാലയം എന്നിവയുടെ ശക്തമായ പിന്തുണ ലഭിച്ചു. ഇവർ സൗജന്യ പരിശോധനകളും ഔഷധ വിതരണവും നടത്തി. ഏകദേശം 30 പേർക്ക് കാഴ്ചക്കുറവിനുള്ള ക്യാറ്ററാക്ട് ശസ്ത്രക്രിയകൾക്കായി സ്ക്രീനിംഗ് നടത്തി. ഇവ വരാനിരിക്കുന്ന ആഴ്ചയിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ ആശുപത്രിയിൽ നടത്തപ്പെടും.

District Cabinet Member & Club Treasurer ലയൺ MJF രാമകൃഷ്ണൻ AP, ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ ലയൺ ലീഡർ സിദ്ധാർത്ഥൻ KR. എന്നിവർ ഈ ക്യാമ്പിന്റെ അടിത്തറയായി പ്രവർത്തിച്ചു. ക്യാമ്പിന് ക്ലബ് പ്രസിഡന്റ് ലയൺ അഡ്വ CBK ലാൽ, വൈസ് പ്രസിഡന്റ് തിലകൻ PK, സെക്രട്ടറി ലയൺ നന്ദകുമാർ കുനിയത്ത് എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിനോടനുബന്ധിച്ച് ക്ലബ് വിവിധ സ്‌പോൺസർമാരുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ Newspaper Supplement പുറത്തിറക്കി.
സോൺ ചെയർ ലയൺ സുഗതൻ TN, ചാർട്ടർ പ്രസിഡന്റ് ലയൺ ഷൺമുഖൻ TK., സോൺ ലേഡി അനിത ഭരതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു, ക്ലബ്ബിന്റെ സേവനപ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ഈ മെഗാ മെഡിക്കൽ ക്യാമ്പ്, തളിക്കുളം ലയൺസ് ക്ലബ്ബിന്റെ സമൂഹാരോഗ്യവും ക്ഷേമവും ലക്ഷ്യമാക്കി നടത്തുന്ന സേവനപ്രവർത്തനങ്ങളുടെ മറ്റൊരു വിജയഗാഥയായി മാറി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close