ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 3 മുതൽ 6 വരെ ഏങ്ങണ്ടിയൂരിൽ

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 3 മുതൽ 6 വരെ ഏങ്ങണ്ടിയൂരിൽ.

തൃപ്രയാർ: വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 3,4,5,6 തീയതികളിൽ ഏങ്ങണ്ടിയൂരിൽ നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയാകും. സെൻറ് തോമസ് എൽപി സ്കൂളിനു സമീപത്തുള്ള ഹാളുകൾ ഉൾപ്പടെ 13 വേദികളിലായാണ് മത്സരം അരങ്ങേറുക. 311 ഇനങ്ങളിലായി ഏഴായിരത്തിലധികം വിദ്യാർത്ഥി പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ചേറ്റുവ മുതൽ പെരിഞ്ഞനം വരെയുള്ള 8 പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾ ഉൾപ്പെടുന്നതാണ് വലപ്പാട് ഉപജില്ല.

നവംബർ 4 ന് രാവിലെ 9 30 ന് .എൻ.കെ. അക്‌ബർ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻസിഡന്റ് .ബിന്ദു സുരേഷ് അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.കെ.സി പ്രസാദ് അധ്യക്ഷതവഹിക്കും പത്രസമ്മേളനത്തിൽ ചെയർ പേഴ്സൺ ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, ജനറൽ കൺവീനർ സി.സി.ബെസ്സി.സി.സി
ട്രഷറർ വലപ്പാട് എഇഒ കെ.വി. അമ്പിളി, പബ്ലിസിറ്റി കൺവീനർ ഷബോൺ ജെ താടിക്കാരൻ, പ്രോഗ്രാം കൺവീനർ കെ. ജിജോ തമ്പി എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close