ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം പൊന്നേ ക്കാരൻ വളവിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം പൊന്നേ ക്കാരൻ വളവിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. 11 ആം വാർഡ് മെമ്പർ കെ കെ സൈനുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ കുടി വെള്ളപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 11 ആം വാർഡിൽ 4 വാട്ടർ കിയോസ്ക്കുകൾ ആണ് ഇത് വരെ സ്ഥാപിച്ചിട്ടുള്ളത്. 5 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, കിയോസ്ക്ക് സ്ഥാപിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയ സോമസുന്ദരൻ വല്ലത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് വികസന സമിതി അംഗങ്ങൾ, പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close