ഗ്രാമ വാർത്ത.വിദ്യാഭ്യാസം

പാറളം ഗ്രാമപഞ്ചായത്ത്.ശീതീകരിച്ച. അമ്മാടം ഗവൺമെൻറ് എൽപി സ്കൂൾ കെട്ടിടം .റവന്യു വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു

പാറളം ഗ്രാമപഞ്ചായത്ത്
ശീതീകരിച്ച അമ്മാടം ഗവൺമെൻറ് എൽപി സ്കൂൾ കെട്ടിടം ബഹു:റവന്യു വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന സർക്കാരിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴുവൻ വിദ്യാലയങ്ങളുടെയും ഭൗതിക സൗകര്യങ്ങളും പഠനനിലവാരവും വികസിച്ചുകൊണ്ടിരിക്കുകയാണ്. പാറളം ഗ്രാമപഞ്ചായത്തിലെ 117 വർഷത്തെ ചരിത്രമുള്ള അമ്മാടം ഗവൺമെൻറ് എൽ പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. നാട്ടിക നിയോജകമണ്ഡലം എംഎൽഎ സിസി മുകുന്ദൻ ആസ്തി വികസന ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെയും എസ് എസ് കെ.വിഹിതമായ 30 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു സിസി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എസ് എസ് കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി ഒരുക്കിയ വർണ്ണ കൂടാരം സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒരു സർക്കാർ വിദ്യാലയം എയർകണ്ടീഷനോട് കൂടിയ ക്ലാസ് മുറികൾ എൽസിഡി പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, ക്ലാസ് ലൈബ്രറി, സിസിടിവി ,ലാംഗ്വേജ് ലാബ് എന്നിവ ഒരുക്കിയതോടെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി അമ്മാടം ഗവൺമെൻറ് എൽ പി സ്കൂൾ മാറി . ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് മിനി വിനയൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീജ ടി കെ നന്ദിയും പറഞ്ഞു.പദ്ധതി വിശദീകരണം പിഡബ്ല്യുഡി അസിസ്റ്റൻ്റ് എഞ്ചിനീയർ സജിത്ത് മോഹനൻ, എസ് എസ് കെ റിപ്പോർട്ട് അവതരണം ഡോ.എൻ ജെ ബിനോയ് നിർവഹിച്ചു. മുഖ്യാതിഥികളായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ മാസ്റ്റർ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ എന്നിവർ സംബന്ധിച്ചു .ആശംസകൾ നേർന്നുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ മാത്യു, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറി ജോസഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി പോൾ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യാനന്ദൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രമോദ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്തംഗം അനിത മണി ,പഞ്ചായത്ത് മെമ്പർമാരായ ജൂബി മാത്യു, സുനിൽ കെ ബി ,സ്മിനു മുകേഷ് ,സുബിത സുഭാഷ്, അമ്മാടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ആർ പി ആർ വർഗീസ് മാസ്റ്റർ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എൻ കെ രമേശ്, ചേർപ്പ് എ ഇ ഒ സുനിൽകുമാർ എം വി , എസ് എസ് കെ ചേർപ്പ് ബി പി സി
ബിനി കെ ആർ സെബി ജോസഫ്, പെല്ലിശ്ശേരി പി ബി ഷാജൻ, കെ ആർ ചന്ദ്രൻ, സന്തോഷ് അറക്കൽ ,സുധീർ ചക്കാല പറമ്പിൽ ,പിടിഎ പ്രസിഡണ്ട് റോസ് മേരി അപേഷ്എം പി ടി എ പ്രസിഡൻറ് ലിസ ജസ്റ്റിൻ, എസ് എം സി ചെയർമാൻ സുജിത കെ വി ,സ്കൂൾ ലീഡർ അഗ്രത സന്ദീപ് എന്നിവർ സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close