ഗ്രാമ വാർത്ത.

ആനപ്പുറത്ത് കയറുന്നതിനെ ചൊല്ലി പാപ്പാന്മാരുമായി തർക്കം : ആനതോട്ടി കൊണ്ടുള്ള അടിയേറ്റ് യുവാവിന് പരിക്ക്

ആനപ്പുറത്ത് കയറുന്നതിനെ ചൊല്ലി പാപ്പാന്മാരുമായി തർക്കം : ആനതോട്ടി കൊണ്ടുള്ള അടിയേറ്റ് യുവാവിന് പരിക്ക്

പെങ്ങാമുക്ക് റായ്മരക്കാർ വീട്ടിൽ ഷബീർ 44 നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 2.30 നായിരുന്നു സംഭവം.
കാട്ടകാമ്പാൽ മൂലപ്പാട്ട് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പെങ്ങാമുക്ക് സ്കൂളിനടുത്തുള്ള ആർദ്രം കമ്മിറ്റി എഴുന്നള്ളിക്കുന്ന ആനപ്പുറത്ത് ഷബീറിന്റെ ബന്ധുവായ 12 വയസ്സുള്ള കുട്ടിയെ കയറ്റാൻ ശ്രമം നടത്തിയപ്പോൾ പാപ്പാന്മാർ തടയുകയായിരുന്നു. ഇതേ തുടർന്ന് ഷബീറും പാപ്പാന്മാരും തമ്മിൽ തർക്കം ഉണ്ടാവുകയും തുടർന്നുണ്ടായ അടിപിടിയിലാണ് ഇയാൾക്ക് പരിക്കേറ്റത്. സംഭവത്തോടെനുബന്ധിച്ച് ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്ന ആനയുടെ രണ്ടു പാപ്പന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

https://chat.whatsapp.com/DbnRfhAlcJG18WOzORAixl?mode=wwt
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close