ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്കാണ് വാട്ടർ ടാങ്ക് വിതരണം ചെയ്തത്. ഒരു ഗുണഭോക്ത്താവിന് 4000 രൂപ വീതം 33 ഗുണഭോക്താക്കൾക്കായി 1,32000/- രൂപയാണ് പദ്ധതിവീതം. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ ഷിജി സി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ് ചടങ്ങിൽ പദ്ധതി വിശദീകരണം നടത്തി. സാഗർമിത്ര പ്രഭിത വി ബി ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close