ഗ്രാമ വാർത്ത.
അന്തിക്കാട് കല്ലിടവഴി പുത്തൻകോവിലകം ലിങ്ക് റോഡ് ഉദ്ഘാടനം നാട്ടിക എം.എൽ.എ.സി.സി.മുകുന്ദൻ നിർവഹിച്ചു.

അന്തിക്കാട്: അന്തിക്കാട് കല്ലിടവഴി പുത്തൻകോവിലകം ലിങ്ക് റോഡ് ഉദ്ഘാടനം നാട്ടിക എം.എൽ.എ.സി.സി.മുകുന്ദൻ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ 2022-23 വർഷത്തെ പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപയും, പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ 6 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നിർമ്മാണം. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട്, ബ്ലോക്ക് മെമ്പർ സി.കെ.കൃഷ്ണകുമാർ ,വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, പഞ്ചായത്ത് മെമ്പർമാരായ ശരണ്യ രജീഷ്, ജ്യോതി രാമൻ, സരിത സുരേഷ്, ലീന മാനേജ്, മിനി ആൻ്റോ, മിൽന സമിത് ‘അനിത ശശി, ടി.പി.രഞ്ജിത്ത് കുമാർ, റോഡ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.



