തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാർഡ് 3 ൽ കളാം പറമ്പ് 132 ആം അങ്കണവാടി പരിസരത്ത് സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാർഡ് 3 ൽ കളാം പറമ്പ് 132 ആം അങ്കണവാടി പരിസരത്ത് സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കളംപറമ്പ് പരിസരത്തെ പൊതുജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കിയോസ്ക് സ്ഥാപിച്ചത്. വാട്ടർ കിയോസ്കിന് 5 ലക്ഷമാണ് പദ്ധതി വിഹിതം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ പി. എ. ഷിഹാബ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ കാർത്യായനി, സുനിത, ചന്ദ്രിക, അങ്കണവാടി അധ്യാപിക ലത, ഹെൽപ്പർ സുപ്രിയ, മറ്റ് പരിസരവാസികളും പരിപാടിയിൽ പങ്കെടുത്തു. വാർഡ് വികസന സമിതി അംഗം സിദ്ധാർത്ഥൻ കോഴിപ്പറമ്പിൽ ചടങ്ങിൽ നന്ദി പറഞ്ഞു.



