Uncategorizedഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

വലപ്പാട് ഉപജില്ല സ്കൂൾ കലോൽസവം.ചെന്ത്രാപ്പിന്നിയും വാടാനപ്പള്ളിയും കുതിക്കുന്നു

വലപ്പാട് ഉപജില്ല സ്കൂൾ കലോൽസവം

ചെന്ത്രാപ്പിന്നിയും വാടാനപ്പള്ളിയും കുതിക്കുന്നു


ഏങ്ങണ്ടിയൂരിൽ നടക്കുന്ന വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നിയും വാടാനപ്പള്ളി കെ.എൻ.എം.വി. എച്ച്.എസ്.എസ്സും മുന്നേറുന്നു.

എച്ച്എസ് ജനറൽ വിഭാഗത്തിൽ 142, 141 പോയിൻ്റുകളാണ് ഇരു സ്കൂളുകളും ഇതുവരെ നേടിയിട്ടുള്ളത്.

എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 187 പോയിൻ്റുമായി ചെന്ത്രാപ്പിന്നി സ്കൂൾ തന്നെയാണ് മുന്നിൽ, 173 പോയിൻ്റുള്ള നാട്ടിക എസ്. എൻ ട്രസ്റ്റ് സ്കൂളാണ് അരികിൽ.

യുപി ജനറൽ വിഭാഗത്തിൽ 68 പോയിൻ്റുമായി വാടാനപ്പള്ളി സെൻ്റ് സേവ്യേഴ്സ് RCUP സ്കൂളും, 63 വീതം പോയിൻ്റുമായി ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് സ്കൂളും, കഴിമ്പ്രം VPM SNDPHS സ്കൂളും മുന്നേറുകയാണ്.

എൽപി ജനറൽ വിഭാഗത്തിൽ 46 വീതം പോയിൻ്റുമായി കയ്പമംഗലം VBLPS സ്കൂളും, ചെന്ത്രാപ്പിന്നി HSS സ്‌കൂളുമാണ് മുന്നേറുന്നത്. 45 പോയിൻ്റുമായി നാട്ടിക സൗത്ത് SNDPLP സ്കൂളാണ് അരികിൽ. കലോത്സവം ഇന്ന്.സമാപിക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close