ഗ്രാമ വാർത്ത.ചരിത്രംവിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർ ശങ്കർ സ്മൃതി സംഗമം നടത്തി.

എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർശങ്കർ അനുസ്മരണയോഗം നടത്തി.
യൂണിയൻ ഹാളിൽ നടന്ന ശങ്കർ സ്മൃതി സംഗമം യൂണിയൻ പ്രസിഡൻ്റ് ശ്രീ ഉണ്ണികൃഷ്ണൻ തഷ്ണാത്ത്ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും എസ് എൻ ട്രസ്റ്റ്ര പീകരിച്ച 12 കോളേജുകൾ സ്ഥാപിച്ചും എസ്എൻഡിപി യോഗത്തിന് ദിനമണി എന്ന പത്രം സ്ഥാപിച്ചതും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും ശ്രീനാരായണ മെഡിക്കൽ മിഷൻ ആരംഭിച്ചതും തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു ആർ ശങ്കർ എ ന്ന് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഓർമ്മപ്പെടുത്തി.

എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തീകരിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു .നവംബർ 29 ആം തീയതി ശനിയാഴ്ച നാട്ടിക ശ്രീനാരായണ ഹാളിൽ വച്ച് സ്വീകരണവും ആദരവും നൽകുവാൻ തീരുമാനമെടുത്തു. യൂണിയൻ വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പള്ളി ,ബോർഡ് മെമ്പർ ജയന്തൻപുത്തൂർ യൂണിയൻ കൗൺസിലർമാരായകെ ജി നാരായണ ദാസ് ‘കെഎസ്‌ ദീപന്‍, സി എസ് ഗണേശൻ’ നരേന്ദ്രൻ തയ്യിൽ, ബിനോയ് പാണപറമ്പിൽ,സലീം തഷ്ണാത്ത്”പ്രചോദ് പി. എസ്സ് , ബിന്ദു മനോജ്,ശ്രീജ മൗസ്വമിതുടങ്ങിയവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close