തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹരിതകർമ്മസേനക്ക് പിക്കപ്പ് വാഹനം കൈമാറി.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹരിതകർമ്മസേനക്ക് പിക്കപ്പ് വാഹനം കൈമാറി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിലവിലുള്ള ഇലക്ട്രിക് വാഹനത്തിന് പുറമെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ച പ്പെടുത്തുന്നതിന്റെ ഭാഗമായി വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് വേണ്ടിയാണ് 10 ലക്ഷം രൂപ വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കിയത്. തളിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, ബ്ലോക്ക് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ കെ കെ സൈനുദ്ധീൻ, ഷിജി സി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹരിതകർമ്മ വാഹനത്തിന്റെ ഡ്രൈവർ ഷഫീഖ്, ഹരിതകർമ്മ സേന പ്രസിഡണ്ട് സീന സുരേഷ്, സെക്രട്ടറി ഷൈബി, മറ്റ് ഹരിതകർമ്മ സേന അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.



