ആരോഗ്യംഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശ വർക്കർമാർക്കായി ഡൈനിങ് റൂം ഉദ്ഘാടനം നടത്തി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശ വർക്കർമാർക്കായി ഡൈനിങ് റൂം ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആശാവർക്കേഴ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൈനിംഗ് റൂം സജ്ജീകരിച്ചത്. അനുബന്ധ സൗകര്യങ്ങൾക്കായി മറ്റൊരു പദ്ധതിയും ഈ വർഷം നടപ്പിലാക്കുന്നുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീരേഖ, ആശ വർക്കർമാരുടെ പ്രതിനിധികളായി റസിയ, വനജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 16 വാർഡുകളിലെയും ആശ വർക്കർമാർ ചടങ്ങിൽ പങ്കെടുത്തു. ആശ വർക്കർ ലിജി ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close