കേരളം മാഫിയ ഭരണത്തിന്റെ താവളമായി. സി എ. മുഹമ്മദ് റഷീദ്

കേരളം മാഫിയ ഭരണത്തിന്റെ താവളമായി. സി എ. മുഹമ്മദ് റഷീദ്..
പിണറായി ഭരണം മാഫിയകളുടെയും കള്ളന്മാരുടെയും
ഒളിത്താവളം ആയി മാറിയതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
ശബരിമലയിലെ അയ്യപ്പ ശ്രീകോവിൽ വാതിൽ അടക്കമുള്ള സ്വർണ്ണം കളവു നടത്തിയതിൽ സിപിഎം നേതാവ് മുൻ ബോർഡ് അംഗംദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കം പ്രതികൾ ആയത് ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ്.
ഈ കള്ളന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സർക്കാർ കാലമത്രയും തുടർന്നു പോകുന്നത് എന്നത് കേരളത്തിന് ആകമാനം അപമാനമാണ്.
അഴിമതിയുടെയും കുംഭകോണങ്ങളുടെയും കേന്ദ്രമായി പിണറായി ഭരണം മാറിക്കഴിഞ്ഞിരിക്കുകയാണ്.
പി ആർ വർക്കിലൂടെ മൂന്നാം ഊഴം പ്രതീക്ഷിക്കുന്ന
പിണറായി സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പോടെ കൂടെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതായി തെളിയിക്കപ്പെടും.
സ്വന്തമായി പഞ്ചായത്ത് ഓഫീസ് കെട്ടിടം ഇല്ലാത്ത കേരളത്തിലെ ഏക പഞ്ചായത്താണ് തളിക്കുളം.
കെ ടുകാര്യസ്ഥതയുടെയും, പാർട്ടി ഭരണത്തിന്റെയും ദുര്യോഗമാണ് തളിക്കുളത്ത് ജനത ഇന്ന് അനുഭവിക്കുന്നത്.
ഇതിനു പരിഹാരം ആയി ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് സ്ഥാനാർഥികളായി കെ.എസ് റഹ്മത്തുള്ള വാർഡ് 9, സെയ്ദ സിറാജ് വാർഡ് 10
എന്നിവർ മത്സരിക്കും.
മുസ്ലിംലീഗ് തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി എം അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ എസ റഹ്മത്തുള്ള, ട്രഷറർ വി സി അബ്ദുൽ ഗഫൂർ, വി. കെ നാസർ, കെ കെ ഹംസ, അബ്ദുൽ റസാഖ്, പി എ സിദ്ദീഖ്, എ. ച്ച്.നാസർ, പി എം സിറാജുദ്ദീൻ, എ.എച്ച് ഫൈസൽ, ജമീല അബ്ദുൽ ഗഫൂർ, നാസിതാ റഷീദ്, സ്ഥാനാർത്ഥി സെയ്താ സിറാജ് എന്നിവർ പ്രസംഗിച്ചു.



