ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കുള്ള കരാട്ടെ പരിശീലന ക്യാമ്പ് ഉദ്ഘാടനവും ജഴ്സി വിതരണവും നടത്തി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കുള്ള കരാട്ടെ പരിശീലന ക്യാമ്പ് ഉദ്ഘാടനവും ജഴ്സി വിതരണവും നടത്തി .

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ ഭരണസമിതി കാലഘട്ടത്തിലെ വനിതകൾക്കുള്ള മൂന്നാമത്തെ കരാട്ടെ പരിശീലന ക്യാമ്പ് ആണ് നടക്കുന്നത്. വനിതകളുടെ സ്വയ രക്ഷയ്ക്കും, ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും , ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആണ് കരാട്ടെ പരിശീലനം നടത്തുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അ ബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ വിനയപ്രസാദ്, കെ കെ സൈനുദ്ദീൻ, കരാട്ടെ പരിശീലകൻ ഷക്കീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥ ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു. കെ. ആർ പദ്ധതി വിശദീകരണം നടത്തി. ജാഗ്രത സമിതി ഫെസിലിറ്റർ അനീഷ കെഎസ് ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close