ഗ്രാമ വാർത്ത.ചരമം
ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
തൃപ്രയാർ : ബൈക്കിൽ ജോലിക്ക് പോകവേ ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു . നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം കുറുമ്പേപ്പാടത്ത് ഉണ്ണികൃഷ്ണൻ (66) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വലപ്പാട് ബീച്ചിനടുത്ത് തീരദേശ റോഡിലെ കോടൻവളവിലാണ് സംഭവം, വലപ്പാട് ബീച്ചിലുള്ള ഒരു ഹോട്ടലിലെ തൊഴിലാളിയാണ്, പുലർച്ചെ ബൈക്കിൽ വീട്ടിൽ നിന്നും പുറപ്പെട്ട ഇദ്ദേഹത്തെ മത്സ്യത്തൊഴിലാളികൾ ആണ് റോഡിൽ അവശനിലയിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 ന് ‘ ഭാര്യ: വിശാല’ മക്കൾ: വിപിൻദാസ്, വിബിത ,വിനീത ‘



