ഗ്രാമ വാർത്ത.സ്പോർട്സ്‌

CSM സെൻട്രൽ സ്കൂളിന്റെ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം

CSM സെൻട്രൽ സ്കൂളിന്റെ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം

കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നിട്ടു നിൽക്കുന്ന സി എസ് എം സെൻട്രൽ സ്കൂളിന്റെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന നാല്പതാമത് വാർഷിക കായികമേളയ്ക്ക് വർണ്ണശബളമായി തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ദിനേഷ് ബാബു സ്വാഗത പ്രസംഗം നിർവഹിച്ച ചടങ്ങിന് വാടാനപ്പള്ളി എസ് ഐ ശ്രീ വിനീത് പതാക ഉയർത്തിക്കൊണ്ട്. ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ സ്കൂൾ ചെയർപേഴ്സൺ ശ്രീമതി സഫിയ റഹ്മാൻ
അധ്യക്ഷത വഹിച്ചു
സ്കൂളിലെ നാല് ഹൗസുകൾ അണിനിരുന്ന മാർച്ച് പാസ്റ്റോടെ കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനത്തിന് തുടക്കം കുറിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇർഷാദ് ചേറ്റുവ വൈസ് ചെയർമാൻ സി എം മുഹമ്മദ് ബഷീർ സെക്രട്ടറി സി എം നൗഷാദ് സ്കൂൾ മാനേജർ ഹൈദരാലി വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ ജോയിൻ സെക്രട്ടറി സി എം സൈഫുദ്ദീൻഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അബ്ദുൽ മജീദ് ഫസൽ കായിക പ്രതിഭകൾക്കുള്ള പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു
ദീപശിഖ കൊളുത്തിക്കൊണ്ട് സ്കൂൾ ചാമ്പ്യൻ അക്മൽ മനാഫ് 2025- 26 CSM സെൻട്രൽ സ്കൂളിലെ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. നാല് കാറ്റഗറികളിലായി 72 ഇനങ്ങളിലാണ് സ്കൂൾ കായികതാരങ്ങൾ മാറ്റുരയ്ക്കുന്നത്.
ദേശീയതലത്തിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച പ്രതിഭാധനരായ കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സി എസ് എം സെൻട്രൽ സ്കൂൾ എന്നും മുൻപന്തിയിലാണ്. മികച്ച കായിക സംസ്കാരം പരിപോഷിപ്പിക്കുന്നതിലൂടെയാണ് ഈ അഭിമാനകരമായ നേട്ടങ്ങൾ സ്കൂൾ കൈവരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close