ഗ്രാമ വാർത്ത.വിദ്യാഭ്യാസം

ശിശു ദിനത്തിൽ ദേശീയ നേതാക്കളായി വേഷം പകർന്ന് സി എസ് എം കിന്റർഗാർട്ടൻ

ശിശു ദിനത്തിൽ ദേശീയ നേതാക്കളായി വേഷം പകർന്ന് സി എസ് എം കിന്റർഗാർട്ടൻ
ഇടശ്ശേരി: വർണശബളമായ പരിപാടികളൊരുക്കി സി എസ് എം കിന്റർഗാർട്ടനിൽ ശിശു ദിനം ആഘോഷിച്ചു. ദേശീയ നേതാക്കളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ശിശുദിനത്തിൽ കൗതുകമുണർത്തി. ഗാന്ധിജി, ജവഹർലാൽ നെഹ്റു, അംബേദ്ക്കർ, റാണി ലക്ഷ്മി ഭായി, ഝാൻസി റാണി തുടങ്ങിയ ദേശീയ നേതാക്കളുടെ വേഷം ധരിച്ചെത്തി അവരെക്കുറിച്ച് സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൾ ഡോ.എം. ദിനേഷ് ബാബു, സെക്രട്ടറി ശ്രീ.സി.എം നൗഷാദ്, മാനേജർ ശ്രീ. പി.കെ ഹൈദരാലി, ജോയിന്റ് സെക്രട്ടറി ശ്രീ.സി.എം സൈഫുദ്ദീൻ തുടങ്ങിയവർ ശിശുദിനാശംസകൾ നേർന്ന് ആഘോഷ പരിപാടികളിൽ പങ്കെടുത്തു. കെ ജി ഇൻ ചാർജ്ജ് ശ്രീമതി. സൈറ ബാനു പരിപാടികൾക്ക് നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close