ഗ്രാമ വാർത്ത.ചരമം

ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ ആലപ്പുഴ രാമൻ സുബ്രഹ്മണ്യൻ (90) അന്തരിച്ചു

തൃപ്രയാർ: ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ ആലപ്പുഴ രാമൻ സുബ്രഹ്മണ്യൻ (90) അമേരിക്കയിലെ അരിസോണയിലുള്ള വസതിയിൽ വെച്ച് അന്തരിച്ചു. തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ പരേതനായ ആലപ്പുഴ രാമൻ- പൊന്നി ദമ്പതികളുടെ മകനാണ്. വലപ്പാട് ഗവ ഹൈസ്ക്കൂൾ, വിക്ടോറിയ കോളേജ് പാലക്കാട്, എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ പിജി ബിരുദം. ആറ്റോമിക് എനർജി സ്ഥാപനമായ ട്രോംമ്പെ ആറ്റോമിക് എനർജിയിൽ ശാസ്ത്രജ്ഞനായി സേവനമാരംഭിച്ച ശേഷം അമേരിക്കയിലെ ലോവ സർവ്വകലാശാലയിൽ ഡോക്ടറൽ പഠനം നടത്തി. മോളിക്യുളർ ജനറ്റിക്സിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ ഡോ: സസ്യ റൈബോസോം ബയോളജി, ക്ളോറോപ്ളാസ്റ്റ് ട്രാൻസ്ലേഷൻ, റൈബോസോം സുബുനിറ്റ് അസംബ്ളി മേഖലകളിൽ നിർണായക സംഭാവനകൾ നല്കി. ബയോകെമിക്കൽ സയൻസസിൽ നിരവധി ഗ്രന്ഥങ്ങളും ഗവേഷണ പത്രങ്ങളും എഴുതിയിട്ടുണ്ട്. മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ജർമ്മനി, ഫ്രീ യൂണിവേഴ്സിറ്റി ബെർലിൻ, അരിസോണ സർവ്വകലാശാല അമേരിക്ക, മാസച്യൂ സൈറ്റ്സ് ജനറൽ ഹോസ്പിറ്റൽ, ഹാർവാർഡ് യൂണിവേഴ്സിറ്റി(അമേരിക്ക), ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഡൽഹി(വിസിറ്റിംഗ്), എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: പരേതയായ ഡോ. റീത്ത മിത്ര. മകൻ: സുമൻ സുബ്രഹ്മണ്യൻ, പരേതനായ റോണി സുബ്രഹ്മണ്യൻ. സംസ്ക്കാരം പിന്നീട് അരിസോണയിൽ വെച്ച് നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close