ഗ്രാമ വാർത്ത.തൊഴിൽ

എ. കെ. ടി. എ. തളിക്കുളം .യൂണിറ്റിന്റെ 44ആമത് കൺവെൻഷൻ തളിക്കുളം ബ്ലമിംഗ് ബഡ്സ് സ്കൂളിൽ ചേർന്നു

എ കെ ടി എ തളിക്കുളം യൂണിറ്റിന്റെ 44ആമത് കൺവെൻഷൻ തളിക്കുളം ബ്ലമിംഗ് ബഡ്സ് സ്കൂളിൽ ചേർന്നു.

ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിൻ സെക്രട്ടറിയുമായ എം. കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സീത കെ.വി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വിദ്യ ജയപ്രകാശൻ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി ഷീന പ്രകാശ്, ജോ. സെക്രട്ടറി സ്വപ്ന ജ്യോതി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി ഷിജി ശാസ്ത്രി സംഘടനാ റിപ്പോർട്ടും, വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ശുഭ ഉണ്ണികൃഷ്ണൻ സംസാരിച്ചു. സ്വർണ്ണത്തിൻ്റെ വിലകയറ്റം മൂലം സാധാരണക്കാരായ പെൺമക്കളുടെ അച്ഛനമ്മമ്മാർക്ക് പ്രയാസമുണ്ടാക്കുകയും വില കുറക്കുന്നതിനായ് ഇടപ്പെടലുകൾ ഉണ്ടാകണമെന്ന് കേന്ദ്ര സർക്കാരിനോട് യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close