സാഹിത്യം-കലാ-കായികം

കൊച്ചുബാവ അനുസ്മരണവും നോവൽ ചർച്ചയും

കൊച്ചുബാവ അനുസ്മരണവും നോവൽ ചർച്ചയും

കാട്ടൂർ : രചനകളിൽ വേറിട്ട ശൈലിയിൽ സാഹിത്യരചന നടത്തിയ ടി.വി.കൊച്ചുബാവ ക്രാന്തദർശിയായ എഴുത്തുകാരനായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ ഹസ്സൻകോയ അഭിപ്രായപ്പെട്ടു. യശശ്ശരീരനായ സാഹിത്യകാരൻ ടി.വി. കൊച്ചുബാവയുടെ 26-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം –സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പൊഞ്ഞനത്ത് കാട്ടൂർ രാമചന്ദ്രൻ്റെ ഗൃഹാങ്കണത്തിൽ നടത്തിയ അനുസ്മരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വൃദ്ധസദനം ” നോവലിൻ്റെ ചർച്ചയും സംഘടിപ്പിച്ചു. നോവൽചർച്ച സാംസ്ക്കാരിക പ്രവർത്തകൻ പി.കെ. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി.

സി.ജി. ഗോവിന്ദൻകുട്ടി, കെ.ദിനേശ് രാജാ അനിലൻ ചരുവിൽ, എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ വെട്ടത്ത്, ജോസ് മഞ്ഞില, സി.വി.ശ്രീലത ടീച്ചർ, ഇരിങ്ങാലക്കുട ബാബുരാജ്, കെ.പി. രാജൻ, വിജയൻ ചിറ്റേക്കാട്ടിൽ, സിദ്ധിക് കാട്ടൂർ,നോമികൃഷ്ണ, ഗീത എസ്സ് പടിയത്ത്, സുരേഷ് ബാബു കിഴുത്താണി, വർഗ്ഗീസ് വാറോക്കി, ഡോ. ജോൺസൺ ഫ്രാൻസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close