നാട്ടികയിൽ ഭരണമാറ്റത്തിനായി ജനങ്ങൾ കാത്തിരിക്കുന്നു-ടിഎൻ പ്രതാപൻ

നാട്ടികയിൽ ഭരണമാറ്റത്തിനായി ജനങ്ങൾ കാത്തിരിക്കുന്നു-ടിഎൻ പ്രതാപൻ
തൃപ്രയാർ -നാട്ടിക ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന സിപിഎം ബിജെപി അവിശുദ്ധ അഴിമതി ഭരണത്തിനെതിരെ ഭരണമാറ്റത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു .ജനങ്ങളുടെ ആവിശ്യങ്ങളും ആവലാതികളും കേൾക്കാനോ കാണാനോ നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചില്ല. കരുതലോടു കൂടി ഒന്നും പ്രവർത്തിച്ചില്ല എന്ന് മാത്രമല്ല ജനങ്ങളെ ആകെ കടുത്ത നിരാശയിലേക്കാണ് ഈ പഞ്ചായത്ത് ഭരണം തള്ളിവിട്ടതെന്നും ടി എൻ പ്രതാപൻ കൂട്ടിച്ചേർത്തു. യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരിന്നു എ ഐ സി സി സെക്രട്ടറി ടി എൻ പ്രതാപൻ. യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി സെക്രട്ടറിമാരായ അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,വി ആർ വിജയൻ ,കെ ദിലീപ് കുമാർ ,സി എം നൗഷാദ് ,അഡ്വ സുനിൽ ലാലൂർ എന്നിവർ സംസാരിച്ചു .ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ അനിൽ പുളിക്കൽ ,അഡ്വ എ ടി നേന, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ വി ഡി സന്ദീപ്, ഷോല മഹേഷ് ,ഷാമില സലീം, യുഡിഫ് നാട്ടിക പഞ്ചായത്ത് സ്ഥാനാർഥികളായ രമ്യ അനിൽ കുമാർ ,ഗിരിജ മണികണ്ഠൻ ,കെ എ ഷൗക്കത്തലി ,പി എം സിദ്ദിഖ് ,സുബില പ്രസാദ് ,പി സി മണികണ്ഠൻ ,സി എസ് മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,ബിന്ദു പ്രദീപ് ,എ വി ബാബു ,പി വിനു ,ശ്രീവിദ്യ ചെമ്പിപറമ്പിൽ ,സീന ഉണ്ണികൃഷ്ണൻ ,ചക്രപാണി പുളിക്കൽ എന്നിവർ പങ്കെടുത്തു ,കൺവെൻഷന് ശേഷം വനിത ശിങ്കാരിമേലത്തോട് കൂടി പഞ്ചായത്ത് ബ്ലോക്ക് ജില്ലാ സ്ഥാനാർഥികളെ അണിനിരത്തി റോഡ് ഷോ നടന്നു, 100 കണക്കിന് മുന്നണി പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായി.



