ഗ്രാമ വാർത്ത.ചരമം

ദേശീയപാത 66 ൽ ചന്തപ്പടിക്ക് സമീപം കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു.

വലപ്പാട് : ദേശീയപാത 66 ൽ ചന്തപ്പടിക്ക് സമീപം കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. വലപ്പാട് ചാലുകുളം പള്ളിക്ക് കിഴക്ക് ഭാഗം കറപ്പം വീട്ടിൽ സുലൈമാൻ (60) ആണ് മരിച്ചത്. ലോട്ടറി വില്പനക്കാരനാണ്. വ്യാഴാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കാറാണ് ഇടിച്ചത്. ഉടൻ തന്നെ തൊട്ടടുത്ത ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ജാസ്മിൻ ‘ മക്കൾ:സഫ , ഷിഫ.മരുമകൻ: ജിൽഷാദ് ‘ ഖബറടക്കം വെള്ളിയാഴ്ച നടക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close