ഐക്യ ജനാധിപത്യ മുന്നണി .തളിക്കുളം പഞ്ചായത്ത് .കൺവെൻഷൻ. ആർ എം പി ഐ. സംസ്ഥാന പ്രസിഡന്റ് ടി എൽ.സന്തോഷ്. ഉദ്ഘാടനം ചെയ്തു.

രണ്ട് ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ഒരു ടീം നിയോഗിക്കുന്ന റഫറിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.അങ്ങനെ വന്നാൽ ആ മത്സരഫലം എങ്ങനെയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ എന്ന് ദേശീയ രാഷ്ട്രീയത്തെ ചൂണ്ടിക്കൊണ്ട് ടി.എൽ സന്തോഷ് പറഞ്ഞു.
ആർഎസ്എസ് അജണ്ട വിദ്യാഭ്യാസ മേഖലയിൽ അടക്കം കേരളത്തിലേക്ക് ഒളിച്ചു കടത്തുന്ന സമീപനമാണ് പിണറായി വിജയൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
മറുഭാഗത്ത് ബഹുരാഷ്ട്ര കുത്തക മരുന്ന് കമ്പനികൾക്ക് കേരളത്തിലെ ആശുപത്രികൾ വാങ്ങിക്കൂട്ടാൻ അവസരം ഒരുക്കുന്നു.
അതിലൂടെ കേരളത്തിലെ ആരോഗ്യമേഖല തന്നെ സാമ്രാജ്യത്വത്തിന് അടിയറ വെക്കുന്നു.
പിണറായി വിജയന് ഒരു സെക്കൻഡ് പോലും ഭരണത്തിൽ തുടരാൻ അർഹതയില്ല
എന്നും, കോടതി പോലും അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ
ഒരു നിമിഷം പോലും വൈകാതെ രാജിവെച്ചു പുറത്തു പോകുകയാണ് വേണ്ടതെന്ന് ആർ എം പി ഐ സംസ്ഥാന പ്രസിഡന്റ് ടി ൽ സന്തോഷ് ആവശ്യപ്പെട്ടു. രാജൻ കേസിൽ കെ കരുണാകരൻ രാജിവെച്ച മാതൃക അദ്ദേഹം കാണിക്കണം. തളിക്കുളംപഞ്ചായത്തിൽ ഇടത് മുന്നണിക്ക് ജനങ്ങളെ സമീപിക്കാനുള്ള അർഹത പോലുമില്ല. തളിക്കുളം പഞ്ചായത്ത് ഭരണസമിതി പട്ടിക ജാതി ഫണ്ട് ഉപയോഗിച്ച് ചട്ടവിരുദ്ധമായി വഴിയില്ലാത്ത സ്ഥലം വാങ്ങിക്കുകയും അതിലൂടെ വലിയൊരു അഴിമതിയാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്.
തളിക്കുളം പഞ്ചായത്ത് യു ഡി എഫ് – ആർ എം പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
പി എം അബ്‌ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. കെ എ ഹാറൂൺ റഷീദ്’, കെ ദിലീപ്കുമാർ, സുനിൽ ലാലൂർ, സി എം നൗഷാദ്,പി ഐ ഷൌക്കത്തലി,
പി എസ് സുൽഫിക്കർ, രമേഷ് അയിനിക്കാട്ട്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഡ്വ എ ടി നേന എന്നിവർ പ്രസംഗിച്ചു.



