തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

നാട്ടിക:തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആകെയുള്ള14 സീറ്റിൽ 11 ൽ സി പി ഐ എം,3 സീറ്റിൽ സി പി ഐ യും മത്സരിക്കും.രാവിലെ പ്രകടനമായാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷൻ സ്ഥാനാർത്ഥി: എസ് എനവാസ്.ആയിരംകണ്ണി: കെ ബി സുധ. വാടാനപ്പള്ളി: കെ സി പ്രസാദ്. തളിക്കുളം: അലോക് മോഹൻ. കലാഞ്ഞി: ടി പി സോമൻ.വലപ്പാട്: ഷൈലജ ജയലാൽ. എടമുട്ടം: എ ജി സുഭാഷ്.കഴിമ്പ്രം: താര ബാബു.കോതകുളം ബീച്ച് : രാജിഷശിവജി.നാട്ടിക: സജിനി മോഹൻദാസ്.നമ്പിക്കടവ്: രേഖ മനോജ്.പട്ടിലങ്ങാടി: ഷൈന മുഹമ്മദ്.പൊക്കാഞ്ചേരി: ശാന്തി ഭാസി. തിരുമംഗലം: സന്തോഷ് കേരാച്ചൻ എന്നിവരാണ് നാമനിർദേശ പത്രിക നൽകിയത്. ഉപവരണാധികാരി വി എസ് റെജി കുമാറിന് മുൻപിലാണ് സ്ഥാനാർത്ഥികൾ നാമപത്രിക സമർപ്പിച്ചത്. സി സി മുകുന്ദൻ എം എൽ എ, എം എ ഹാരീസ് ബാബു, കെ എ വിശ്വംഭരൻ, കെ ആർ സീത തുടങ്ങിയവരും ഉണ്ടായിരുന്നു



