ശബരിമല അന്വേഷണം മുഖ്യമന്ത്രിയിലെക്ക് എത്തും -സനീഷ് കുമാർ ജോസഫ് എം എൽ എ.

തൃപ്രയാർ – കേരളത്തെ നടുക്കിയ ശബരിമല കൊള്ളയിൽ അന്തിമ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയിനിലേക്ക് എത്തുമെന്ന് സനീഷ് കുമാർ ജോസഫ് MLA പറഞ്ഞു .ഇപ്പോൾ നടന്നിട്ടുള്ള അറസ്റ്റുകൾ അന്വേഷണത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ് .രണ്ടും മൂന്നും ഘട്ടം കഴിയുമ്പോൾ കേരള രാഷ്ട്രീയത്തിൽ സിപിഎം ഇല്ലാതാകുമെന്നും സനീഷ് കുമാർ ജോസഫ് MLA കൂട്ടിച്ചേർത്തു .UDF നാട്ടിക പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരിന്നു സനീഷ് കുമാർ ജോസഫ് MLA. Udf നാട്ടിക പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത് അധ്യക്ഷത വഹിച്ചു .തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ സ്ഥാനാർഥി അനിൽ പുളിക്കൽ ,തളിക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അഡ്വ എ ടി നേന ,ഡിസിസി സെക്രട്ടറി വി ആർ വിജയൻ ,കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് ,എ എൻ സിദ്ധപ്രസാദ് ,സി ജി അജിത് കുമാർ ,ടി വി ഷൈൻ ,കെ എ കബീർ ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ വി ഡി സന്ദീപ്, ഷോല മഹേഷ്, നാട്ടിക പഞ്ചായത്ത് സ്ഥാനാർഥികളായ രമ്യ അനിൽ കുമാർ ,ഗിരിജ മണികണ്ഠൻ ,കെ എ ഷൗക്കത്തലി ,പി എം സിദ്ദിഖ് ,സുബില പ്രസാദ് ,പി സി മണികണ്ഠൻ ,സി എസ് മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,ബിന്ദു പ്രദീപ് ,എ വി ബാബു ,പി വിനു ,സിന്ധു സിദ്ധപ്രസാദ് ,ശ്രീവിദ്യ ചെമ്പിപറമ്പിൽ ,സീന ഉണ്ണികൃഷ്ണൻ ,ചക്രപാണി പുളിക്കൽ ,റാനീഷ് കെ രാമൻ ,പി എച് മുഹമ്മദ് ,എന്നിവർ പങ്കെടുത്തു.



