ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ

സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് മത്സരിക്കുന്ന തൃശ്ശൂർ ജില്ലാ യൂത്ത് വിങ്ങ് വൈസ് പ്രസിഡണ്ട് ശ്രീ താജുദ്ദീന് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ അബ്ദുൽ ഹമീദ് വിജയാശംസകൾ നേർന്നു ! 🔥വ്യാപാരികളുടെ ആവശ്യങ്ങൾ അധികാരികളിലേക്ക് എത്താൻ, വ്യാപാരികൾക്ക് അനുകൂലമായ നടപടികൾ ഉണ്ടാവാൻ ഈ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന KVVES മെമ്പർമാരായ വ്യാപാരികളെ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു ! KVVES വലപ്പാട് യൂണിറ്റ് വാർഷിക പൊതുയോഗവും , കുടുംബ സംഗമവും വലപ്പാട് ബീച്ച് കൊടിയംമ്പുഴ ദേവസ്വം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം !

പ്രസിഡൻ്റ് ഷാജി ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.എ മുഹമ്മദ് സ്വാഗതം പറഞ്ഞു. നാട്ടിക നിയോജക മണ്ഡലം ചെയർമാൻ കെ.കെ.ഭാഗ്യനാഥൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ സുനിൽ സൂര്യ (പാലക്കൽ), സുചിന്ത് പുല്ലാട്ട് (എടമുട്ടം), തൃപ്രയാർ നാട്ടിക യൂണിറ്റ് വൈസ് പ്രസിഡൻ്റ് എം.എസ് ബാബു, ജില്ലാ വൈസ് പ്രസിഡൻ്റ് താജുദ്ദീൻ കാവുങ്ങൽ, ട്രഷറർ ശ്രീരാജ്, പ്രസിഡന്റ്‌ രിഹാസ് എം.എ., വനിത വിങ് പ്രസിഡന്റ്‌ സീനത്ത് എന്നിവർ ആശംസകൾ നേർന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close