ഗ്രാമ വാർത്ത.

പിണറായി ഭരണത്തിൽ ജനം പൊറുതിമുട്ടി -വി എം സുധീരൻ.

തൃപ്രയാർ – പിണറായി ഭരണത്തിൽ ജനം പൊറുതിമുട്ടിയെന്നും നേട്ടം പറയാൻ ഈ ഭരണത്തിൽ ഒന്നുമില്ലെന്നും കോട്ടങ്ങളുടെ കൊടുമുടിയിലാണ് പിണറായി വിജയൻ നിൽക്കുന്നതെന്നും മുൻ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരൻ പറഞ്ഞു.മാർക്കിസ്റ്റ് പാർട്ടിക്ക് ഇത്രയേറെ അപജയം ഉണ്ടായ കാലം ഇതിനു മുൻപ് ഉണ്ടായിട്ടില്ല.നല്ല മാർക്കിസ്റ്റ്കാർ ഈ തിരിച്ചറിവിന്റെ പാതയിൽ ആണെന്നും അത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും വി എം സുധീരൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ തൃപ്രയാർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി അനിൽ പുളിക്കലിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരിന്നു വി എം സുധീരൻ ,അനിൽ പുളിക്കലിന് ഒരു ആമുഖമോ മുഖവുരയോ ആവിശ്യമില്ല .ജനപക്ഷത്ത് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ആളാണ് അനിൽ പുളിക്കലെന്നു വി എം സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. തൃപ്രയാർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി അനിൽ പുളിക്കൽ മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ എ ഹാറൂൺ റഷീദ്, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്ട് ,വി ആർ വിജയൻ ഡിസിസി സെക്രട്ടറി ശോഭ സുബിൻ ,സുനിൽ ലാലൂർ ,ജില്ലാ പഞ്ചായത്ത്‌ തളിക്കുളം ഡിവിഷൻ സ്ഥാനാർഥി അഡ്വ എ ടി നേന ,സജയ് വയനപ്പിള്ളി, ഷൈജൻ ശ്രീവൽസം, മുഹമ്മദ്‌ ഹാഷിം ,എന്നിവർ സംസാരിച്ചു. പി എസ് സന്തോഷ് മാസ്റ്റർ സ്വാഗതവും എൻ എ അലി നന്ദിയും പറഞ്ഞു. വലപ്പാട് ,നാട്ടിക ,ഏടത്തിരുത്തി പഞ്ചായത്തുകളിലെ തൃതല യു ഡി എഫ് സ്ഥാനാർഥികളെ വി എം സുധീരൻ ഷാൾ അണിയിച്ചു സ്വീകരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close