ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

മോദി പിണറായി ബാന്ദവത്തിന്റെ തദ്ദേശ മാതൃക നാട്ടികയിൽ -വി ഡി സതീശൻ.

തൃപ്രയാർ – നരേന്ദ്ര മോദിയും പിണറായി വിജയനും നടത്തുന്ന വിശുദ്ധ ബാന്ദവത്തിന്റെയും കൂട്ടുകെട്ടിന്റെയും തദ്ദേശ തെരഞ്ഞെടുപ്പു മാതൃക നാട്ടികയിൽ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു .നാട്ടിക ഗ്രാമ പഞ്ചായത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സിപിഎം പഞ്ചായത്ത്‌ ഭരണ സമിതി ബിജെപിയുമായി ചേർന്ന് അധികാരം പങ്കിട്ടു. തെരഞ്ഞെടുപ്പു സമയത്തും ക്രോസ്സ് വോട്ട് ചെയ്ത് പരസ്പര ധാരണ ഉണ്ടാക്കിയാണ് സിപിഎം മും ബിജെപി യും നാട്ടികയിൽ തെരഞ്ഞെടുപ്പു രംഗത്ത് ഉള്ളതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
നാട്ടികയിലെ ജനാധിപത്യ ബോധം ആ അവിശുദ്ധ ബാന്ദവത്തെ തൂത്തെറിയുമെന്നും വി ഡി സതീശൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ തൃപ്രയാർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന അനിൽ പുളിക്കൽ പൊതു പ്രവർത്തകർക്ക് ആവേശവും മഹാ മാതൃകയും വിസ്മയവുമാണെന്നും വി ഡി സതീശൻ കൂട്ടി ചേർത്തു. ഉUDF നാട്ടിക പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു കമ്മിറ്റി നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത് അധ്യക്ഷത വഹിച്ചു .ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികളായ അനിൽ പുളിക്കൽ , അഡ്വ എ ടി നേന ,ഷൈജു സായ്‌റാം ഡിസിസി പ്രസിഡന്റ്‌ അഡ്വ ജോസഫ് ടാജറ്റ്. കെപിസിസി സെക്രട്ടറി ജോസഫ് വളളൂർ ,മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം കെ എ ഹാറൂൺ റഷീദ് ,കെപിസിസി സെക്രട്ടറി കെ വി ദാസൻ ,സുനിൽ അന്തിക്കാട്ട് ,രാജേന്ദ്രൻ അരങ്ങത്ത് ,കെ ദിലീപ് കുമാർ ,വി ആർ വിജയൻ ,ശോഭ സുബിൻ ,പി ഐ ഷൗക്കത്തലി ,പി എം സിദ്ദിഖ് ,കെ എ കബീർ ,കെ എ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചു ഇടതുമുന്നണിയിലെ എൻ സി പി സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി PSP നസീർ ഇടതു ബന്ധം ഉപേക്ഷിച്ചു കോൺഗ്രസ്സിൽ ചേർന്നു .വി ഡി സതീശൻ ഷാൾ അണിയിച്ചു സ്വീകരിച്ചു എൻ സി പി മൈനൊരിറ്റി ജില്ലാ ചെയർമാൻ കൂടിയാണ് PSP നസീർ .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close