ഗ്രാമ വാർത്ത.വിദ്യാഭ്യാസം

അധ്യാപകർ സമൂഹത്തിന്റെ ചാലകശക്തിയാകണം ശ്രീ വെള്ളാപ്പള്ളി നടേശൻ.

അധ്യാപകർ സമൂഹത്തിന്റെ ചാലകശക്തിയാകണം ശ്രീ വെള്ളാപ്പള്ളി നടേശൻ
ആധുനിക ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ നന്മയുടെ വഴിയിലേക്ക് നയിക്കാൻ കഴിയുന്ന ചാലക ശക്തിയായി അധ്യാപകർക്ക് മാറാൻ കഴിയണമെന്ന് എസ് എൻ ഡി പി യോഗം എസ് എൻ ട്രസ്റ്റ് സ്കൂളുകളുടെ മാനേജരും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായ ശ്രീ വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു
എസ്എൻഡിപി യോഗം / എസ് എൻ ട്രസ്റ്റ് സ്കൂളുകളിലെ അധ്യാപകരുടെ വിധിന റസിഡൻഷ്യൽ ശാക്തീകരണ ശിൽപ്പശാല ബി പോസിറ്റീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം എസ് എൻ ട്രസ്റ്റ് തൃശ്ശൂർ ആർ ഡി സി കൺവീനർ ശ്രീ പി കെ പ്രസന്നൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എൻ ഡി പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ ഇ ജി ബാബു പദ്ധതി വിശദീകരിച്ചു
എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ പ്രസിഡൻറ് ശ്രീ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് മുഖ്യ അതിഥിയായിരുന്നു. എസ് എൻ ട്രസ്റ്റ് ഷോർണൂർ ആർടിസി ചെയർമാൻ ശ്രീ വി സുധീഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി പ്രിൻസിപ്പൽമാരായ ഡോക്ടർ സി ടി അനിത, ജയാബിനി ജി എസ് ബി , സുജാ കുമാരി എസ്
പ്രഥമാധ്യാപക രായ മിനിജ ആർ വിജയൻ ദിലീപ് കുമാർ കെ ജി സബിത സി പി | ബിന്ദു എൻ രാജൻ കോഡിനേറ്റർമാരായ കെ ആർ രഘുരാമൻ പി ബി ബൽറാം , ജുകേഷ് ടി പി , എന്നിവർ പ്രസംഗിച്ചു
പ്രസിദ്ധ സൈക്കോളജിസ്റ്റ് ഡോക്ടർ മഹേഷ് എം എം സാഹിത്യകാരൻ ഡോക്ടർ ആർ സുരേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. എസ് എൻ ട്രസ്റ്റ് സ്കൂൾ നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂൾ ഷോർണൂർ പെരുമ്പടപ്പ് ഈസ്റ്റ് യുപി സ്കൂൾ ഡി വി നോർത്ത് എൽ പി സ്കൂൾ കഴി ബ്രം എന്നീ വിദ്യാലയങ്ങളിലെ90ലധികം അധ്യാപകരാണ് രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close