പോസ്റ്റൽ ബാലറ്റ് – ഡിസംബർ 8വരെ അപേക്ഷിക്കാം

തദ്ദേശസ്വയംഭര തിരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിയിലും ഇലക്ഷനുമായി ബന്ധപ്പെട്ട് മറ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിന് അപേക്ഷിക്കുവാനുള്ള തിയതി ഡിസംബർ 8 വരെയാണ്. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് ഫോം 15 ൽ ആണ് നൽകേണ്ടത്. കോർപ്പറേഷൻ/മുനിസിപ്പാലിറ്റി കളിൽ ഒരു അപേക്ഷയും ഡ്യൂട്ടി ഉത്തരവിന്റെ പകർപ്പും പഞ്ചായത്തിൽ (ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ) 3 അപേക്ഷയും ആണ് നൽകെണ്ടത്. വോട്ടെണ്ണൽ തിയ്യതിയായ ഡിസംബർ 13 രാവിലെ 8 മണി വരെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകൾ വോട്ടെണ്ണലിനു പരിഗണിക്കുന്നതാണ്. പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറുടെ ചുമതല കെ എസ് എഫ് ഇ (ആർ ആർ ) ഡെപ്യൂട്ടി കളക്ടർക്കാണ് നൽകിയിരിക്കുന്നത്.വോട്ടെടുപ്പിനായി മെഷീനുകൾ ബുധനാഴ്ച യും തൃശൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഇലക്ഷൻ വെയർ ഹൌസിൽ നിന്നും വിവിധ ബ്ലോക്ക് സെക്രട്ടറിമാർക്ക് വിതരണം ചെയ്തിട്ടുള്ളതാണ്. വ്യാഴാഴ്ച്ചയോട് കൂടി മെഷീനുകളുടെ വിതരണം അവസാനിക്കുന്നതും ഡിസംബർ 5,6 തിയ്യതികളിൽ മെഷീനുകളുടെ കമ്മീഷനിങ്ങ് റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടക്കുന്നതാണ്.



