ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

കേരളത്തിൻ്റെ സാമൂഹിക ജീവിതം താറുമാറാക്കുന്ന ഭരണ സംവിധാനമാണ് ഇടതു മുന്നണി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
കേരളം ഉയർത്തി പിടിച്ച മതനിരപേക്ഷത തകർക്കാനാണ് സി പി എം ബിജെപിയുമായി ചേർന്ന് ശ്രമിക്കുന്നത്.
അതിനെ ചെറുത്ത് തോൽപ്പിക്കാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ശ്രമിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി തങ്ങൾ അഭിപ്രായപ്പെട്ടു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് UDF സ്ഥാനാർത്ഥി ഷീബ അജയകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ്
പ്രചരണാർത്ഥം സംഘടിപ്പിച്ച “വോക്ക് വിത്ത് ഷീബ” വോക്കത്തലോൺ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

AICC സെക്രട്ടറി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്ത വോക്കത്തലോൺ പരിപാടിയിൽ RMPI സംസ്ഥാന പ്രസിഡണ്ട് ടി.എൽ സന്തോഷ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഹാറൂൺ റഷീദ്, UDF തളിക്കുളം പഞ്ചായത്ത് ചെയർമാൻ പി.എം അബ്ദുൾ ജബാർ, ജനറൽ കൺവീനർ രമേഷ് അയിനിക്കാട്ട്, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, സി വി ഗിരി, ബ്ലോക്ക് പഞ്ചായത്ത് നമ്പിക്കടവ് ഡിവിഷൻ UDF സ്ഥാനാർത്ഥി രഞ്ജില ഗിരി, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഷീബ അജയകൃഷ്ണൻ, കെ.എസ് റഹ്മത്തുള്ള, എൻ എ സഫീർ, സഹീദ സിറാജ് തുടങ്ങിയവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close