ക്ഷേത്രവാദ്യകല ആസ്വാദകസമിതിയുടെ.ശ്രീരാമപാദസുവർണ്ണമുദ്രകൊമ്പുകലാകാരൻ കുമ്മത്ത് രാമൻകുട്ടിനായർക്ക് ”

തൃപ്രയാർ ശ്രീരാമസ്വമിക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രവാദ്യകല ആസ്വാദകസമിതിയുടെ നേതൃത്വത്തിൽ 30 ദിവസം നീണ്ട് നിൽക്കുന്ന വാദ്യോപാസന 2025 നവംബർ 14 മുതൽ ഡിസംബർ 13 വരെ ക്ഷേത്ര കിഴക്കേനടയിൽ കേരളത്തിലെ പ്രശസ്തരായ വാദ്യകലാകാരന്മാരെ പങ്കെടുപ്പിച്ച് നടന്നുവരുന്നു.
സിങ്കിൾ തായമ്പക ഡബിൾ തായമ്പക, ഇടക്ക തായമ്പക തുടങ്ങിയവ ഈ വാദ്യോപാസനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന് 2025 ഡിസംബർ 11-ാം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഏകാദശി യോടനുബന്ധിച്ച് നടക്കുന്ന കലാ-സാംസ്കാരിക പരിപാടിയിൽ പ്രശസ്ത കൊമ്പുകലാകാരൻ കുമ്മത്ത് രാമൻകുട്ടിനായർക്ക് “ശ്രീരാമപാദസുവർണ്ണമുദ്ര”സമർപ്പിക്കുന്ന ചടങ്ങിൽ പ്രശസ്തിപത്രവും മൊമൻ്റൊയും നൽകി അദ്ദേഹത്തെ ആദരിക്കുന്നു. ഈ ആദരവ് അദ്ദേഹത്തിന് സമർപ്പിക്കുന്നത് പ്രശസ്ത കഥകളികലാകാരനും കേന്ദ്രസംഗീത-നാടക അക്കാദമി പുരസ്കാര ജേതാവുമായ പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ്. ക്ഷേത്രസന്നിധിയിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പ്രസ്തുത പരിപാടി പ്രശസ്ത സിനിമാനടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യുന്നതാണ്.
എന്ന്.ഭാരവാഹികളായ
കെ.എം.മോഹനൻമാരാർ,
(ചെയർമാൻ).വിനോദ് നടുവത്തേരി,
(ജനറൽ കൺവീനർ).സി.പ്രേംകുമാർ
(ട്രഷറർ)പി.മാധവമേനോൻ.(വൈസ് ചെയർമാൻ). തൃപ്രയാർ. വാർത്ത സമ്മേളനത്തിൽ അറിയിച്ചു.



